പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കി കുട്ടികൾക്ക് നൽകിയാലോ ? കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും വളരെ എളുപ്പത്തില്‍ ടിഫിനായി ഉണ്ടാക്കാവുന്ന വിഭവമാണ് കാപ്‌സിക്കം പുലാവ്. അത് തന്നെ പരീക്ഷിക്കാം.
ആവശ്യമായ സാധനങ്ങൾ
ബസ്മതി അരി – അര കപ്പ്
കാപ്‌സിക്കം( എല്ലാ നിറത്തിലുമുള്ളത്) – കാല്‍ കപ്പ്
ഏലക്ക – ഒന്ന്
കറുവാപ്പട്ട – 2 എണ്ണം
ഗ്രാമ്പൂ – ഒരു കഷ്ണം
ഗരംമസാല – കാല്‍ ടീസ്പൂണ്‍
എണ്ണ – ഒരു ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
അരപ്പിന്
വെളുത്തുള്ളി – 3 എണ്ണം
കുരുമുളക് – അര ടീസ്പണ്‍
കശുവണ്ടി – 5 എണ്ണം
ഉണ്ടാക്കുന്ന വിധം
ഒരു ബ്ലെന്‍ഡില്‍ അരപ്പിന് ആവശ്യമായ കശുവണ്ടി, വെളുത്തുള്ളി, കുരുമുളക് എന്നിവ അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്തു കൊടുക്കാം. ഒരു പാനില്‍ വെള്ളമൊഴിച്ച് ചെറുതായി തിളയ്ക്കുമ്പോള്‍ അതില് ഉപ്പ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും അരിയും ചേര്‍ത്ത് വേവിക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റിവെയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകമിട്ട് പൊട്ടിച്ചശേഷം കശുവണ്ടി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ശേഷം കാപ്‌സിക്കം ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റണം. അതിലേക്ക് ഗരംമസാല ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റിയശേഷം ഉപ്പിടണം. ഇനി ചോറ് ചേര്‍ത്ത് രണ്ട് മിനിട്ട് വേവിക്കണം. മഷ്‌റൂം കറിക്കൊപ്പം കഴിക്കാം.
Post Your Comments