ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഗണിത മികവില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്ത്യാ (2018) റിപ്പോര്‍ട്ട് പ്രകാരമാണ് ഗണിത മികവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 44.7 ശതമാനം മികവുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 596 ജില്ലകളെയും, 17730 വില്ലേജുകളെയും, 354,944 വീടുകള്‍ മൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 546,527 കുട്ടികള്‍ എന്നിങ്ങനെയാണ് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്ത്യാ പഠനത്തിന് വിധേയമാക്കിയത്.
പഠനങ്ങള്‍ പ്രകാരം മൂന്നാം ക്ലാസ്സില്‍ എത്തുമ്പോഴേക്കും കേരളത്തിലെ വിദ്യാര്‍ഥികളില്‍ 44.7 ശതമാനം പേരും ഗണിതത്തില്‍ മികവ് പുലര്‍ന്നുന്നുണ്ടെന്നാണ് കണ്ടെത്തിയത്. പഠന നിലവാരങ്ങള്‍, പ്രത്യേകിച്ച് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 2016 മുതല്‍ ക്രമേണ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ സരംക്ഷണ യജ്ഞം ഇതിന് പ്രചോദനമായി മാറിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ കുടുതല്‍ താല്‍പ്പര്യപ്പെടാന്‍ കാരണമായെന്ന് ചൂണ്ടികാണിക്കുന്നു.
Post Your Comments