വിലകൂടിയ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ കിഡ്നിവരെ വില്‍ക്കേണ്ടി വരുമെന്ന് തമാശയായി നാം പറയാറില്ലേ. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഐ ഫോണും ഐ പാഡും വാങ്ങാന്‍ കിഡ്നി വിറ്റ ചൈനീസ് സ്വദേശിയായ യുവാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
പതിനേഴ് വയസ്സുള്ളപ്പോഴാണ് വാങ് ഷാങ്കുന്‍ എന്ന യുവാവ് ശസ്ത്രക്രിയയിലൂടെ തന്റെ വലതു വൃക്ക നീക്കം ചെയ്തത്. ആപ്പിളിന്റെ ഐഫോണ്‍, ഐ പോഡ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കാനായിരുന്നു യുവാവിന്റെ തീരുമാനം. 4500 ഓസ്ട്രേലിയന്‍ ഡോളറിന് കിഡ്നി വിറ്റ യുവാവ് ആഗ്രഹിച്ച ഐഫോണും ഐപാഡും സ്വന്തമാക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് പിന്നാലെ രണ്ടാമത്തെ വൃക്കയില്‍ തകരാര്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നടത്തിയ ശസ്ത്രക്രയയെത്തുടര്ന്നുണ്ടായ അണുബാധയാണ് യുവാവിന് വിനയായത്.
നിയമവിരുദ്ധ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടര്‍മാരെയും അവയവ വില്‍പ്പനയുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments