കല്ലറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 37കാരന് പരുക്കേറ്റു. കല്ലറ കാഞ്ചിനട തടത്തരികത്ത് വീട്ടില്‍ പ്രദീപി( 37) നനെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൊച്ചാലുംമൂട് അംഗന്‍വാടിക്ക് സമീപത്തുവെച്ച് ശനിയാഴ്ച രാത്രി 8.30നാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന പ്രദീപ് റോഡ് മുറിച്ചു കടക്കുന്ന പന്നിക്കൂട്ടത്തിനിടയില്പ്പെടുകയായിരുന്നു. പന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ കടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments