KeralaLatest News

ക്ഷമിക്കണം രണ്ട് മാസത്തേക്ക് ശല്യപ്പെടുത്തരുതെന്ന് മൂന്നാറിലെ വരയാടുകള്‍

ഇടുക്കി : രണ്ടുമാസത്തേക്ക് മൂന്നാറിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വിലക്ക്. മാര്‍ച്ച് 21 ന് ശേഷമേ ഇനി ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍മുതല്‍ സന്ദര്‍ശനം അനുവദിക്കുന്നതോടെ രാജമലയില്‍ സഞ്ചാരികളുടെ വലിയ തിരക്കാകും. മൂന്നാറിലെത്തുന്ന വിനേദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാണ് രാജമലയിലെ വരയാടുകള്‍. സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിദിനം 2500 പേര്‍ വരയാടുകളെ കാണുവാനായി എത്തുന്നതായാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

വരയാടുകളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ ചോലവനങ്ങളും പുല്‍മേടുകളും രാജമലയിലുണ്ട്. അതു കൊണ്ടു തന്നെയാണ് വംശനാശം നേരിടുന്ന വരയാടുകള്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമായി രാജമല മാറുന്നത്. ഒരു സീസണില്‍ പിറക്കുന്ന വരയാടിന്‍കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമാണ് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വളരുന്നുള്ളൂ.

കണ്ണന്‍ തേവന്‍ കമ്പനിയുടെ തന്നെ ഭാഗമായിരുന്ന രാജമല 1978ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രാജമല കേരളത്തിലെ വന്യ ജീവിസങ്കേതങ്ങളുടെ പട്ടികയിലായി മാറി. ലോക വിനേദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമാണ്ഇപ്പോള്‍ ഈ പ്രദേശത്തിനുള്ളത്. ലോകത്തെ അപൂര്‍വ്വ കാഴ്ചയായവരയാടുകള്‍ മാത്രമല്ല ഇവിടെയുള്ളത്.കടുവ, പുള്ളിപുലി, കരടി തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി വന്യ ജീവികളുടെയും ആവാസ മേഖലയാണിവിടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button