കാനഡ: യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. ശനിയാഴ്ച രാത്രി ഗൂസ് ബേ വിമാനത്താവളത്തിലാണ് സംഭവം. മൈനസ് 30 ഡിഗ്രി കൊടും തണുപ്പില്‍ വിമാനത്തിന്റെ ഒരു വാതില്‍ അടയ്ക്കാനാകാത്ത വിധം ഉറഞ്ഞുപോയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നത് മൂലമാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാവാതെ കൊടും തണുപ്പില്‍ കഴിയേണ്ടി വന്നത്.
രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറഞ്ഞിപോയി. വാതില്‍ അടയ്ക്കാന്‍ കഴിയാതായതോടെ യാത്രക്കാര്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. പത്തുമണിക്കൂര്‍ പിന്നിട്ടതോടെ വെള്ളലും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് ആഹാരം എത്തിച്ചു നല്‍കി. പിന്നീട് മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്ക് പറക്കുകയായിരുന്നു.
Post Your Comments