പള്ളിക്കത്തോട് ∙ സ്കൂട്ടർ യാത്രയ്ക്കിടെ യുവാവ് കേട്ട അസ്വഭാവികമായി കരച്ചിൽ രക്ഷപ്പെടുത്തിയതു സ്കൂൾ വിദ്യാർത്ഥിയുടെ ജീവനും മാനവും. തമിഴ്നാട് സ്വദേശി റബർതോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനിയെ ജിംസൺ എന്ന യുവാവ് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സന്ധ്യക്ക് ആണ് സംഭവമുണ്ടായത്. ചെങ്ങളത്തു ഫർണിച്ചർ വ്യാപാരിയായ ജിംസൺ സുഹൃത്തിനെ വീട്ടിൽ വിടാൻ സ്കൂട്ടറിൽ പോകുമ്പോഴാണ് പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്.
തുടർന്ന് സ്‌കൂട്ടർ നിർത്തി നോക്കുമ്പോഴാണ് ബലപ്രയോഗം കണ്ടത്. പള്ളിയിൽ പോയി മടങ്ങിയ വിദ്യാർഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ജിംസൺ കണ്ടതും പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇയാളുടെ പിന്നാലെ ഓടി ഇയാളെ ജിംസൺ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപിച്ചു. ഇയാളുടെ പോക്കറ്റിൽനിന്നു ബ്ലേഡ് കണ്ടെടുത്തു.
Post Your Comments