ബിഗ് ബോസ് സീസണ്‍ പന്ത്രണ്ടിൽ മത്സരിച്ചതിന് ശേഷം ‘ഖത്തരോം കി ഖിലാഡി’ എന്ന സ്റ്റണ്ട് പ്രമേയമാക്കിയുള്ള ഷോയിലാണ് മലയാളി താരം ശ്രീശാന്ത് ഇപ്പോൾ പങ്കെടുക്കുന്നത്. ഷോയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ ശ്രീശാന്തിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കിടക്കയില്‍ കിടന്ന് കൂറകളോടും മണ്ണിരകളോടും പൊരുതാനുള്ള ടാസ്‌ക് ആണ് താരത്തിന് ലഭിച്ചത്. കിടക്കയില്‍ ബന്ധിതനായി കിടത്തിയിരിക്കുന്ന ശ്രീശാന്തിന്റെ ദേഹത്തേക്ക് കൂറകളെയും മണ്ണിരകളെയും മറ്റും വലിച്ചെറിയും. ഇവയെ പെട്ടികളിലേക്ക് തിരിച്ചിടുകയാണ് ചെയ്യേണ്ടത്.
ആദ്യമൊക്കെ ശാന്തനായി ടാസ്‌ക് ചെയ്യാൻ ആരംഭിച്ച ശ്രീശാന്ത് പിന്നീട് ആരും സഹായിക്കാനെത്തിയില്ലെന്ന് പരാതിപ്പെട്ടു കൊണ്ട് ബഹളം വെയ്ക്കാൻ തുടങ്ങി. ഇത് വിധികർത്താക്കളെയും പരിഭ്രാന്തിയിലാഴ്ത്തിയെന്നാണ് സൂചന. അതേസമയം ഷോയില്‍ നിന്നു മറ്റൊരു മത്സരാര്‍ഥിയായ അവികഗോറിനൊപ്പം ശ്രീയും പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments