ബെംഗളുരു: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് പ്രചരണം തുടങ്ങി. prakashraj.com എന്ന തന്റെ വെബ്സൈറ്റിലൂടെയാണ് പ്രകാശ് രാജ് പിന്തുണ തേടിത്തുടങ്ങിയത്. പിന്തുണക്കുന്നവര്‍ വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറും ഇമെയ്ല്‍ അഡ്രസ്സും നല്‍കി രജിസ്റ്റര്‍ ചെയ്യുക എന്ന രീതിയിലാണ് പ്രചരണത്തിന്റെ തുടക്കം. വെബ്സൈറ്റിന്റെ കാര്യം ട്വിറ്ററിലൂടെ പ്രകാശ് രാജ് തന്നെയാണ് വെളിപ്പെടുത്തിയത്.
‘ശബ്ദമാകൂ… നമുക്ക് ഒന്നുചേര്‍ന്ന് പൗരന്റെ ശബ്ദം പാര്‍ലമെന്റിലെത്തിക്കാം. ഒന്നിച്ചുനിന്ന് വ്യത്യാസം കൊണ്ടുവരാം. ഞങ്ങളോടൊപ്പം ചേരൂ… പിന്തുണ രജിസ്റ്റര്‍ ചെയ്യൂ…’ – പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
തന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് ഹിന്ദുത്വ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ശേഷമാണ് പ്രകാശ് രാജ് സംഘ് പരിവാറിനെതിരെ ശക്തമായ സ്വരമുയര്‍ത്തി രംഗത്തെത്തിയത്. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു.
2019 പുതുവത്സരാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തിലാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രകാശ് രാജ് വ്യക്തമാക്കിയത്. ബെംഗളുരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുകയെന്നും മതേതര കക്ഷികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Post Your Comments