KeralaLatest NewsNews

കേരളത്തിന്റെ സമ്പദ്വ്യവസ്ഥ അത്രകണ്ട് മെച്ചമില്ലെന്ന് മുഖ്യമന്ത്രി

പ്രളയത്തിന് ശേഷം ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം കേരളത്തോട് സ്വീകരിച്ചത്

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം കേരളത്തോട് സ്വീകരിച്ചത്. യു എ ഇയുടെ സഹായം വേണ്ടെന്നു വച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍യൂണിവേഴ്‌സിറ്റി ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണം. കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസുത്രണം ചെയ്യുകയാണെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button