പ്രയാഗ് രാജില്‍ തുടരുന്ന കുംഭമേളയില്‍ പൗഷ പൂര്‍ണിമ ദിവസം ദിവ്യസ്‌നാനം നടത്തിയത് 35 ലക്ഷം ഭക്തര്‍. ഡ്രോണ്‍ കാമറയും മറ്റും ഉപയോഗിച്ച് മേളനടക്കുന്ന പരിസരത്തിന്റെയും സ്‌നാന ഘട്ടങ്ങളുടെയും ഫോട്ടോകള്‍ എടുത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും മേള അധികാരി വിജയ് ആനന്ദ് പറഞ്ഞു.
ത്രിവേണി സംഗമത്തില്‍ ആഴമുള്ള ഭാഗങ്ങളിലേക്ക് ഭക്തര്‍ കടക്കാതിരിക്കാന്‍ സംഘാടകര്‍ നിരന്തരം ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. അസാധാരണമായ വിധത്തില്‍ ദൃഷ്ടിയില്‍പ്പെടുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണമെന്നും ഇവിടെ നിരന്തരം അനൈണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.
കനത്ത മൂടല്‍മഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് ഭക്തര്‍ സ്‌നാനഘട്ടുകളിലേക്ക് പ്രവഹിക്കുന്നത്. കുംഭമേള നടക്കുന്ന മേഖലകളില്‍ നിരന്തരം ഭഗ്വദ് നാമകീര്‍ത്തനവും മുഴങ്ങുന്നുണ്ട്.
Post Your Comments