മന്ത്രാവാദ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിടാന്‍ ശ്രമം. കുഴിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കുഴിയില്‍ നിന്ന് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലാക്കി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജലാലാബാദിലെ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു പിഞ്ചുകുഞ്ഞിനോടുള്ള ഈ കൊടുംക്രൂരത നടന്നത്.
കുഞ്ഞിന് സുഖമില്ലാതെ വന്നപ്പോള്‍ ഒരു ബന്ധുവിനൊപ്പം മന്ത്രവാദിയെ സമീപിച്ചെന്നും അയാളുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുട്ടിയുടെ അച്ഛന് പൊലീസിന് മൊഴി നല്കി, മറ്റ് കുടുംബാംഗങ്ങള്‍ക്ക് ആപത്ത് വരാതിരിക്കാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും ഇയാള്‍ പറഞ്ഞു.
കുഞ്ഞിന്റെ പിതാവ്, ഇയാളുടെ ബന്ധു, മന്ത്രവാദി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments