കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍ ഫെബ്രുവരി 10വരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും. കേരള ഹോക്കി പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ വി. സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 800 ഓളം താരങ്ങളാണ് പങ്കെടുക്കുന്നത്. രണ്ട് ഡിവിഷനുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എ ഡിവിഷനില്‍ ഇരുപതും ബി ഡിവിഷനില്‍ ഇരുപത്തിരണ്ടും ഉള്‍പ്പെടെ 42 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 25 വര്‍ഷത്തിന് ശേഷമാണ് ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തുന്നത്. ചാമ്ബ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകള്‍ അറിയിച്ചു.
Post Your Comments