മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഫിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ് കമ്പനിയുടെ പൈപ്പ്‌ലൈന്‍ വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയയും വന്‍ തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്‍ത്തുന്നതിനിടെയായിരുന്നു സംഭവം നടന്നത്.
കടുത്ത ഇന്ധനക്ഷാമമുള്ള ഇവിടെ ജനങ്ങള്‍ പൈപ്പ് ലൈനുകളില്‍ നിന്നും ടാങ്കറുകളില്‍ നിന്നും മോഷണം നടത്തുന്നത് പതിവാണ്. കഴിഞ്ഞവര്‍ഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളര്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
Post Your Comments