Latest NewsInternational

മാതാപിതാക്കളെയും കാമുകിയെയുംപിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി; പ്രതിയെ പൊലീസ് വെടിവെച്ച്‌ കൊന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം .അജ്ഞാത കാരണത്താല്‍ സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കന്‍ പൊലീസ്​ വെടിവെച്ച്‌​ കൊന്നു. വീടിന്​ പുറത്ത്​ നിന്ന്​ എട്ട്​ വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ്​ മാര്‍ക്​ ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കന്‍ പൊലീസ്​ വകവരുത്തിയത്​. ഒറിഗോണ്‍ സ്വദേശിയായ ഗാഗോ വൃദ്ധരായ മാതാപിതാക്കളെയും കാമുകിയെയും ഒമ്ബത്​ മാസം മാത്രം പ്രായമുള്ള മകളെയുമാണ്​ കൊലപ്പെടുത്തിയത്​.

അച്ഛന്‍ ജെറി ബ്രെമര്‍ (66), മാതാവ്​ പമേല ബ്രെമര്‍(64), കാമുകി ഷൈന സ്വയ്​റ്റ്​സര്‍(31), മകള്‍ ഒലിവിയ ഗാഗോ(ഒമ്ബത്​ മാസം) എന്നിവരെ കൊല്ലാന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​. കൊല്ലപ്പെട്ടവര്‍ക്ക്​ ആര്‍ക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ്​ ആയുധങ്ങളും മാര്‍കി​​െന്‍റ വീട്ടില്‍ നിന്നും ലഭിച്ചതായി പൊലീസ്​ ഉദ്യോഗസ്ഥന്‍ ബ്രയാന്‍ ജെന്‍സന്‍ അറിയിച്ചു.

ഇത്രയും ക്രൂരമായ സംഭവം ഒറിഗോണ്‍ മേഖലയില്‍ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. 20 വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്ഥരാണ്​ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button