മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയും, രക്തവും, ശക്തമായ വയറുവേദനയും ഉണ്ടാക്കുന്ന കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ എളുപ്പവഴികള്‍. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതെ പോകുന്നതാണ് കിഡ്നിയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നത്. പല വലുപ്പങ്ങളില്‍ ഈ കല്ലുകള്‍ പ്രത്യക്ഷപ്പെടും.
കിഡ്നിയില്‍ കല്ലുകള്‍ അധികമായാല്‍ സര്‍ജറി ആവശ്യമായി വരും. എന്നാല്‍ സ്വാഭാവികമായ രീതിയില്‍ കല്ലുകളെ ഒഴിവാക്കാനും ചില വഴികളുണ്ട്. വെള്ളം തന്നെയാണ് ഇതില്‍ പ്രഥമ വഴി. വെള്ളം ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കി ദഹനത്തിന്റെ വേഗത കൂട്ടി, ധാതുക്കളും, പോഷകങ്ങളും ആഗിരണം ചെയ്യാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശവും പുറംതള്ളും.
ദിവസത്തില്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. മാതളനാരങ്ങ ജൂസും ഇക്കാര്യത്തില്‍ ഗുണം ചെയ്യും. ഇവയിലെ പൊട്ടാഷ്യനാണ് കല്ലുകളുടെ രൂപീകരണത്തെ തടയുന്നത്. ആപ്പിള്‍ സിഡര്‍ വിനാഗിരിയിലെ സിട്രിക് ആസിഡ് കിഡ്നി കല്ലുകളെ പൊട്ടിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments