പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം നടന്നത്. 424 മത്സരാര്‍ത്ഥികളും 1354 കാളകളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുത്തിരുന്നത്. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്.
ട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രി ഇ. പളനിസ്വാമിയായിരുന്നു.
ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി. തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു.
ലോകറെക്കോഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 1354 കാളകളെയാണ് ഇത്തവണ മത്സരത്തിനിറക്കിയതെന്നും കഴിഞ്ഞ റെക്കോഡ് നേട്ടത്തിലുണ്ടായിരുന്ന 647 എണ്ണത്തെ അപേക്ഷിച്ച് ഇത്തവണ ഇത് ഇരട്ടിയാണെന്നും വേള്‍ഡ് കിങ്സ് ലോക റെക്കോഡ് യൂണിയന്‍ പ്രതിനിധി വ്യക്തമാക്കി. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം പുന:ക്രമീകരിക്കുകയായിരുന്നു.
Post Your Comments