തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെ ഡ്രൈവറായ അർജുൻ രണ്ടു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് റിപ്പോർട്ട്. എടിഎമ്മിലെ പണം കവർന്ന കേസിലെ പ്രതികളെ സഹായിച്ചതിനാൽ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയൊന്നുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാലക്കാട്ടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തിയത്. ബാലഭാസ്കറിന് നൽകാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നൽകിയെന്ന് ഡോക്ടർ പോലീസിന് മൊഴി നൽകുകയുണ്ടായി. ഇതിന്റെ ബാങ്ക് രേഖകളും ഡോക്ടർ സമർപ്പിച്ചിട്ടുണ്ട്.
Post Your Comments