Latest NewsIndia

ഇന്ത്യയുടെ പകുതി സമ്പത്തും അതിസമ്പന്നരുടെ കൈയില്‍

ദാവോസ്: ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആകെ സമ്പത്തില്‍ പകുതിയും കേന്ദ്രീകരിച്ചിരിക്കുന്നത് ഒമ്പത് അതി സമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതി വരുന്ന ആളുകളുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരന്മാര്‍ കൈവശം വെക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാമിന്റെയാണ് ഈ വാര്‍ഷിക പഠന റിപ്പോര്‍ട്ട്.

ഈ ശതകോടീശ്വരന്മാരായ ഇന്ത്യയിലെ 10 ശതമാനം വരുന്ന ആള്‍ക്കാരുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുളളത്. കൂടാതെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന അറുപത് ശതമാനത്തോളം പേര്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ വെറും 4.8 ശതമാനം മാത്രമാണെന്നും ഈ പഠനം ച്ചുണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 18 പുതിയ ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍കൂടി വന്നതോടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി വര്‍ദ്ധിച്ചു. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button