Latest NewsFood & Cookery

പ്രഭാത ഭക്ഷണമായി ഒരുക്കാം കാരറ്റ് പുട്ട്

വേഗത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണ് പുട്ട്. പലതരം പുട്ടുകളും പരീക്ഷിക്കുന്നതിനിടെ ഈ കാരറ്റ് പുട്ട് കൂടി ഒന്നു ട്രൈ ചെയ്ത് നോക്കൂ. കാരറ്റ് പുട്ട് പ്രമേഹരോഗികള്‍ക്ക് രാവിലെയോ രാത്രിയോ പ്രധാന ആഹാരമായി കഴിക്കാവുന്നതാണ്.

ചേരുവകള്‍

ഗോതമ്പുപൊടി – 500 ഗ്രാം
കാരറ്റ് – 2 എണ്ണം
തേങ്ങ ചുരണ്ടിയത് – ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ജീരകം – അര സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഗോതമ്പുപൊടി, കാരറ്റ് ചുരണ്ടിയത്, ജീരകം, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക.ശേഷം ഇതിലേക്ക് വെള്ളം ചേര്‍ത്ത് പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കണം. കുറ്റിയില്‍ തേങ്ങ ഇടകലര്‍ത്തി പുട്ട് വേവിച്ചെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button