IndiaNews

വര്‍ത്തൂര്‍ തടാകത്തില്‍ വീണ്ടും തീപ്പിടിത്തം

 

ബെംഗളൂരു: വര്‍ത്തൂര്‍ തടാകത്തിലെ മൂന്നു ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന തീ അരമണിക്കൂറിനുള്ളില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് തടാകത്തില്‍ നിന്ന് പുകഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

തീ ശക്തമായതോടെ സമീപപ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റുകളിലേക്കും വിഷപ്പുകയെത്തി. ഒരു കിലോമീറ്റര്‍ അകലെയുള്ള വീടുകളിലേക്കു വരെ പുകയെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തടാകത്തിലുണ്ടായ രണ്ടാമത്തെ വലിയ തീപ്പിടിത്തമാണ് ഞായറാഴ്ചത്തേതെന്ന് തടാക സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മാലിന്യം തള്ളുന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.

2017 മാര്‍ച്ചില്‍ തടാകത്തിന് സമീപം മാലിന്യം കത്തിച്ചതിനെത്തുടര്‍ന്ന് തടാകത്തിലേക്കും തീപടര്‍ന്നതായിരുന്നു ഇതിന് മുമ്പത്തെ വലിയ തീപ്പിടിത്തം. ഈ കാലയളവില്‍ നിരവധി തവണ ചെറുതീപ്പിടിത്തങ്ങള്‍ തടാകത്തിലുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button