നെടുമ്ബാശേരി: കൊച്ചിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ സ്വദേശിനിയായ യാത്റക്കാരി ഇന്‍ഡിഗോ വിമാനക്കമ്ബനിക്കെതിരെ രേഖാമൂലം പരാതി നല്‍കി. 19ന് മുംബെയില്‍ നിന്നും 6.50ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ എക്സ്പ്റസിലെ യാത്റക്കാരിയായിരുന്ന സിംഗപ്പൂര്‍ സ്വദേശിനി അസീസ ജലാലുദ്ദീന്‍ ആണ് പരാതിക്കാരി. 6.50ന് പുറപ്പെടുന്ന വിമാനം രാത്റി ഒമ്ബതിന് കൊച്ചിയിലെത്തണം. 11.15ന് കൊച്ചിയില്‍ നിന്നും സിംഗപ്പൂരിലേക്ക് മിലിന്റോ വിമാനത്തിനും അസീസ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ മുംബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ നാല് മണിക്കൂറോളം വൈകി. ഇതോടെ അസീസക്ക് കണക്ഷന്‍ വിമാനം ലഭിച്ചില്ല.
സമയം വൈകിയതോടെ മുംബെയിലെ ഇന്‍ഡിഗോ അധികൃതരുമായി വിവരം സംസാരിച്ചപ്പോള്‍ മുംബെയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകാന്‍ ബദല്‍ സംവിധാനം ഒരുക്കാമെന്ന് ആദ്യം വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് പാലിച്ചില്ല. ഒടുവില്‍ കൊച്ചിയില്‍ നിന്നും ഇന്‍ഡിഗോ സൗകര്യമൊരുക്കുമെന്ന് പറഞ്ഞ് അവസാന നിമിഷം കൊച്ചിയിലേക്ക് വിട്ടു. കൊച്ചിയിലെത്തിയപ്പോള്‍ ഇവിടത്തെ ഇന്‍ഡിഗോ ജീവനക്കാര്‍ നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് പരാതി. ഒടുവില്‍ കൊച്ചിയില്‍ നിന്നും സ്വന്തം ചെലവില്‍ മറ്റൊരു ടിക്കറ്റ് എടുത്ത് ട്റിച്ചിയിലേക്കും അവിടെ നിന്നുമാണ് സിംഗപ്പൂരിലേക്കും പോയത്. ധനനഷ്ടവും സമയ നഷ്ടവും നേരിട്ടതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോയ്ക്ക് പരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനായി സ്ഥിരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നയാളാണ് അസീസ.
Post Your Comments