Latest NewsFootballSports

താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല : ചെല്‍സി പരിശീലകന്‍

അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം ചെൽസി താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിൽ പ്രതികരണവുമായി പരിശീലകന്‍ സാരി. താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല. അവരെ വിമർശിച്ചത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താന്‍ മുഖത്ത് നോക്കി സംസാരിക്കുന്ന ആളാണെന്നുമായിരുന്നു സാരി പ്രതികരിച്ചത്.

തന്റെ പ്രതികരണത്തില്‍ താരങ്ങള്‍ക്ക് വിഷമം ഉണ്ടായേക്കാം എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ ഉള്ള കഴിവും ബോധവും താരങ്ങള്‍ക്കുണ്ടെന്നും ഇനിയും ഇങ്ങനെ തന്നെ പറയും എന്നും ചെല്‍സി അവസാന വേഷങ്ങളില്‍ പരിചയസമ്പത്തുള്ള ലീഡേഴ്‌സിനെ നഷ്ടപ്പെട്ട കഷ്ടപ്പാടിലാണെന്നും സാരി വ്യക്തമാക്കി.

ആഴ്‌സണലിനോട് തോറ്റ ശേഷം ചെല്‍സി താരങ്ങള്‍ ഭീരുക്കള്‍ ആണെന്നും ഇവര്‍ക്ക് പ്രചോദനം നല്‍കി ഉന്മേഷരാക്കാന്‍ കഴിയില്ലെന്നുമായിരുന്നു സാരി നേരത്തെ പറഞ്ഞത്. ഇത് താരങ്ങളെ മാനസികമായി തളര്‍ത്തുമെന്ന തരത്തിലുള്ള വിമർശനങ്ങളാണ് സാരിക്കെതിരെ ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button