കുവൈത്ത് സിറ്റി : ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യയോഗ്യമല്ലാത്ത 11 ടണ്‍ മത്സ്യം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇറക്കുമതി മത്സ്യങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്ന ഉത്തരവ് പ്രാബല്യത്തിലായ ദിവസം തന്നെയാണ് ഇത്രയധികം ഇറക്കുമതി മത്സ്യം ഉപയോഗ്യമല്ലാത്ത നിലയില്‍ പിടിച്ചെടുത്തതെന്നത് ശ്രദ്ധേയമാണ്. തദ്ദേശീയ മത്സ്യത്തിന്റെ അത്ര ഗുണനിലവാരമില്ലാത്ത ഇറക്കുമതി ഇനങ്ങള്‍ വേര്‍തിരിച്ചറിയാനാണ് പ്രത്യേകം അടയാളപ്പെടുത്തണമെന്ന് നിര്‍ദേശം വെച്ചത്.
Post Your Comments