ജനീവ: ശരീരത്തിന്റെ അകത്തേയ്ക്ക് മരുന്ന് നേരിട്ടെത്തിക്കാന്‍ ഉറുമ്ബ് റോബോട്ട് .. മനുഷ്യ ശരീരത്തിന്റെ അകത്തുകയറി ചികിത്സിക്കുന്ന രീതിയാണ് ‘ഉറുമ്ബ് റോബോട്ട്’. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെ, ഇടിഎച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ചികിത്സാരംഗത്തെ ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പിന്നില്‍.
രക്തക്കുഴലുകള്‍ വഴി രോഗമുള്ള ശരീരീര ഭാഗത്തെത്തി മരുന്നുകള്‍ നേരിട്ട് നല്‍കുന്ന മൈക്രോ റോബോട്ടുകളുടെ ഗണത്തില്‍പ്പെട്ട ഉറുമ്പ് റോബട്ടുകള്‍ ആണിത്. രോഗത്തിന്റെ ഘടന അനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവിശ്യത്തിന് മാറ്റങ്ങള്‍ വരുത്താനും കൃത്യമായ അളവില്‍ മരുന്ന ആവിശ്യവുള്ളിടത്ത് കൃത്യമായി എത്തിക്കാനും കഴിയുന്ന് ഈ റോബോട്ടിലൂടെ സാധിക്കും.
ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ചികിത്സ നല്‍കാന്‍ ഈ പുത്തന്‍ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഇടിഎച്ച് സൂറിക്കിലെ ഗവേഷകനായ ബ്രാഡ്ലി നെല്‍സണ്‍ പറയുന്നത്. നിലവില്‍ ചികിത്സാരംഗത്തെ ചെലവും ചികിത്സാ കാലയളവും കുറക്കാന്‍ റോബോട്ട് ചികിത്സ കൊണ്ട് സാധിക്കുമെന്നും സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞന്‍ സല്‍മാന്‍ സ്‌കാര്‍ വ്യക്തമാക്കി.
Post Your Comments