ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറോട് ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ചവറ ശങ്കരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡ് എന്ന സ്ഥാപനം 2004 മുതല്‍ നടത്തുന്ന മണല്‍ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിനും ഇടയ്ക്കായി വീതി വളരെകുറഞ്ഞ ഒരു പ്രദേശമാണ് ഇത്. ഐആര്‍ഇ യുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ കുറേ ദിവസത്തോളമായി സമരത്തിലാണ്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍ ലിമിറ്റഡ് ഉം കരിമണലാല്‍ സമ്പുഷ്ടമായ് ഈ പ്രദേശത്തെ ഖനനത്തില്‍ പങ്കാളികളാണ്.
Post Your Comments