KeralaLatest NewsNews

ആലപ്പാട്ടെ കരിമണല്‍ ഖനനം; വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി

ആലപ്പാട് ഗ്രമത്തിനെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സമരസമിതി തള്ളിയത്. ആലപ്പാട് ഗ്രാമത്തിനെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ഒപ്പം മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. കേരളം ആലപ്പാട്ടേക്ക്‌ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന് വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയുണ്ട്. നൂറ് ദിവസം പിന്നിടുന്ന വെള്ളിയാഴ്ചയും തൊട്ടടുത്ത ദിവസവും ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ആലപ്പാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന വിശാല യോഗത്തിന് ശേഷം അടുത്ത ഘട്ട സമരം തീരുമാനിക്കുമെന്നും സമരസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button