KeralaLatest News

എംപാനല്‍ ജീവനക്കാരുടെ സമരം; മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് കോടതി വ്യാഖ്യാനിച്ചേക്കാം

കോഴിക്കോട്: എംപാനല്‍ ജീവനക്കാരുടെ സമരത്തിലൂടെ മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് നടക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കെ എസ് ആര്‍ ടി സിയില്‍ നിന്ന് പുറത്തായ താത്ക്കാലിക ജീവനക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പ്രശ്‌നം സങ്കീര്‍ണമാണ്. സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് കോടതി വ്യാഖ്യാനിച്ചേക്കാം. സമരം നടത്തുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാണ് ജീവനക്കാരുടെ കൂട്ടായ്മ ആരോപിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button