കൊച്ചി: സിറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്‍കിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരിയുടെ സര്‍ക്കുലറാണ് കത്തിച്ചത്. എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ് ഹൗസിനു സമീപത്ത് വച്ച് ഏതാനും ചിലര്‍ ചേര്‍ന്ന് സര്‍ക്കുലര്‍ കത്തിക്കുകയായിരുന്നു. സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയമെന്നും . പ്രകോപനപരമായ ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും അതിരൂപത വക്താവ് റവ.ഡോ. പോള്‍ കരേടന്‍ വ്യക്തമാക്കി.
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സിറോ മലബാര്‍ സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികര്‍ക്കും സന്യസ്തര്‍ക്കും കൂച്ചു വിലങ്ങിടുന്ന മാര്‍ഗ രേഖ തയ്യാറാക്കാനും സിനഡില്‍ തീരുമാനമായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കിയത്. ‘
Post Your Comments