KeralaLatest News

പരിഹസിച്ചവര്‍ക്ക് മുച്ചക്ര സ്‌കൂട്ടറില്‍ ഗോവന്‍യാത്രയിലൂടെ മറുപടി നല്‍കി യുവാക്കള്‍: അനുഭവ കുറിപ്പ്

മലപ്പുറം: ശരീരത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി ഉയരങ്ങള്‍ കയ്യടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങു തടിയായി പരിഹസിക്കാന്‍ കുറച്ചാളുകള്‍ ചുറ്റം നില്‍ക്കുക എന്നും കാണാറഉള്ളത്. എന്നാല്‍ ഊ പരിഹാസങ്ങള്‍ക്കെല്ലാം ചുട്ട മറുപടി നല്‍കി മനോധൈര്യം കൊണ്ട് തങ്ങള്‍ ആ്ഗ്രഹിച്ചത് നേടിയെടുത്ത ഒരുപാട് പേര്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ഉള്‍പ്പെടുത്താവുന്ന രണ്ടു പേരാണ് മലപ്പുറം സ്വദേശി സാദിഖി കുഞ്ഞാനിയും രാഹുലും. ഗോവയ്ക്ക് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഇരുവരും സ്വപ്‌നങ്ങള്‍ മറ്റുള്ളവരോട് പങ്കുവച്ചപ്പോഴൊക്കെ തന്നെ ലഭിച്ചത് പരിഹാസം മാത്രമാണ്. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സിനു മുന്നില്‍ മുട്ടുത്താനെ ഈ പരിഹാസങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.

കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്‌കുലര്‍ ഡിസ്‌ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. വീല്‍ചെയറിനോടും തളര്‍ത്തിയ രോഗങ്ങളോടും അവര്‍ക്ക് എന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ശരീരത്തെ തളര്‍ത്താം, പക്ഷെ മനസിനെ തളര്‍ത്താനാകില്ല. ഇരുവരും ചേര്‍ന്ന് നടത്തിയ ഗോവന്‍ യാത്രയുടെ അനുഭവങ്ങളാണ് സാദിഖ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രു ദിവസം യാത്ര തിരിച്ചു. 7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകള്‍ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ടെന്നും സാദിഖ് കുറിച്ചു.

സാദിഖിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:

ഉടലില്‍ ചേര്‍ത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങള്‍ പങ്കു വെക്കുന്നത്..

ത്രീ വീല്‍ സ്‌കൂട്ടിയില്‍ ഒരു ഗോവന്‍ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകള്‍ ഏറെയായിരുന്നു. സ്വയം തീര്‍ത്ത തടവറകളില്‍, അവനവന്റെ സുരക്ഷിത ഇടങ്ങളില്‍ മാത്രം പാര്‍ക്കുന്നവര്‍.

ഈ ചിത്രങ്ങള്‍ ഗോവയില്‍ നിന്നുള്ളതാണ്. എല്ലാ പരിഹാസങ്ങളെയും അര്‍ഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കില്‍ വീല്‌ചെയറടക്കം കെട്ടി വെച്ച് ഞങ്ങള്‍ ഗോവയില്‍ എത്തിയ ചിത്രങ്ങള്‍.

ഒരു ഗോവന്‍ റൈഡ് ഏത് ഒരാളെ പോലെയും ഞങ്ങള്‍ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു. 7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകള്‍ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോള്‍ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാര്‍ ഉണ്ട്. അവരോട് ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും കെടിഎമ്മും എല്ലാം വാങ്ങി ട്രിപ്പും പ്ലാന്‍ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കില്‍ പോണ്ട.നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഒരുക്കിയ തടവറകളില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തളര്‍ന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല.
കൂടെ കൂടിയവര്‍ നൗഫല്‍ കൈപ്പള്ളി, രാഹുല്‍, വിപിന്‍ദാസ്

ഇതൊരു ബോധ്യപ്പെടുത്തലല്ല..
ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം

https://www.facebook.com/sadiquekunjani.kdm/posts/2782141102010210

shortlink

Related Articles

Post Your Comments

Related Articles


Back to top button