KeralaLatest News

പ്രസവം നിര്‍ത്താന്‍ അനുവദിക്കുന്നില്ല; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍

മലപ്പുറം: പ്രസവം നിര്‍ത്താന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനില്‍. വിവാഹമോചനത്തിനൊപ്പം തനിക്കും മക്കള്‍ക്കും ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നു കൂടിയാണ് യുവതിയുടെ ആവശ്യം. നാല് കുട്ടികളുള്ള യുവതിക്ക് അഞ്ചാമതും പ്രസവിക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ഇത് ഭര്‍ത്താവ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവരുടെ ബന്ധം വിവാഹമോചനത്തിലെത്തിയത്.

യുവതിയുടെ പരാതിയിന്മേല്‍ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കമ്മിഷന്‍ ശ്രമിച്ചെങ്കിലും അതിനുകഴിഞ്ഞില്ല. തുടര്‍ന്നു ഭര്‍തൃസഹോദരനെ വിളിച്ചു വരുത്തി കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുകയും അടുത്ത അദാലത്തില്‍ ഹാജരാക്കാാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button