Latest NewsIndia

സര്‍ക്കാരാശുപതിയില്‍ പ്രവേശിപ്പിച്ചില്ല; ഗര്‍ഭിണി റോഡരികില്‍ പ്രസവിച്ചു; കുട്ടി മരണപ്പെട്ടു 

 കുപ്‍വാര : ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതോടെ റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. കശ്മീരിലെ കുപ്‍വാര ജില്ലയിലെ യുവതിക്കാണ്  ഈ അവസ്ഥ  നേരിടേണ്ടി വന്നത്.  രാത്രി പ്രസവ വേദന അനുഭവപ്പെട്ട സുരയ്യയെ ആറ് മണിക്കൂര്‍ ശ്രമത്തിന്റെ ഫലമായാണ് 14 കിലോ മീറ്റര്‍ ദുരത്തുള്ള കുപ്‍വാര ആശുപത്രിയില്‍ എത്തിച്ചതെന്ന് സുരയ്യയുടെ സഹോദരന്‍ ഹാമി സമാന്‍ പറയുന്നു. അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അടുത്തുള്ള ലാല്‍ ഡെഡ് സര്‍ക്കാര്‍  ആശുപത്രിയില്‍ എത്തിക്കുന്നത്.

ലാല്‍ ഡെഡ് ആശുപത്രിയില്‍ നിരീക്ഷണത്തിന് വെച്ച യുവതിയെ അല്‍പസമയത്തിന് ശേഷം മടക്കി അയച്ചെന്ന് സഹോദരന്‍ പറഞ്ഞു. അതിന് ശേഷം യുവതി യാത്രാ  മദ്ധേ  റോഡരികില്‍ പ്രസവിക്കുകയും വൈകാതെ തന്നെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button