Latest NewsInternational

ഇന്ത്യ-പാക് പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി യു.എന്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങള്‍ അര്‍ഥവത്തായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്കും പാകിസ്താനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് ഗുട്ടെറസ് പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ യു.എന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ അടുത്തിടെ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ യു.എന്‍. തങ്ങളുടെ ഉത്തരവാദിത്വം നന്നായി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button