ന്യൂഡല്‍ഹി: ഇന്ത്യ പോളിയോ മുക്തരാജ്യമാകുന്നു. രാജ്യത്ത് ഈ വര്‍ഷംമുതല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഒറ്റദിവസം മാത്രമാക്കുന്നു. ഇന്ത്യ പോളിയോ മുക്്ത രാജ്യമായെന്ന ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
സാധാരണ വര്‍ഷത്തില്‍ രണ്ടുതവണയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഇത്തവണ ഫെബ്രുവരി മൂന്നിന് മാത്രമെ വിതരണമുണ്ടാകുകയുള്ളുവെന്ന് പെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി.
1995മുതലാണ് വര്‍ഷത്തില്‍ രണ്ടുതവണയായി രാജ്യത്ത് പോളിയോ വാക്സിനേഷന്‍ ക്യാമ്പ് നടത്തി തുടങ്ങിയത്. ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിന്നും പോളിയോ തുടച്ചുനീക്കപ്പെട്ടു. നൈജീരിയ, പാകിസ്ഥാന്‍ തുടങ്ങിയ ചുരുങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് രോഗം ഇപ്പോള്‍ നിലനില്‍ക്കുന്നത്. 2012ലാണ് ഇന്ത്യയില്‍ അവസാനമായി രോഗം കണ്ടെത്തിയത്. ഇത് ഗുജറാത്തിലായിരുന്നു.
മൂന്നുവര്‍ഷം കൂടി ഒറ്റത്തവണ വാക്സിനേഷന്‍ നല്‍കിയതിന് ശേഷം വാക്സിനേഷന്‍ ക്യാമ്പയിന്‍ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Post Your Comments