മനില: : നിര്ധനനായ ചൈനീസ് കുടിയേറ്റക്കാരനില്നിന്ന് ഫിലിപ്പീന്സിലെ ഏറ്റവും സമ്പന്നനെന്ന നിലയിലേക്ക് വളര്ന്ന വ്യവസായ ഭീമന് ഹെന്റി സൈ(94) അന്തരിച്ചു. എസ്.എം. പ്രൈം ഹോള്ഡിങ്സ് എന്ന പേരില് ഫിലിപ്പീന്സ്, ചൈന എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്ന വ്യവസായ സാമ്രാജ്യത്തിനുടമയാണ് സൈ.
ഫോര്ബ്സ് മാസികയുടെ കണക്കുപ്രകാരം 1900 കോടി ഡോളറാണ് (ഏകദേശം 1.3 ലക്ഷം കോടിരൂപ) സൈയുടെ ആസ്തി. 2017-ലെ കണക്കുകള്പ്രകാരം ലോകത്തിലെ 52-ാമത്തെ സമ്പന്നനാണ് അദ്ദേഹം. വ്യവസായരംഗത്തെ പ്രമുഖരായ ഇലോണ് മസ്‍ക്, റൂപെര്ട്ട് മര്ഡോക്ക്, ജോര്ജ് സോറോസ് എന്നിവരെ പിന്നിലാക്കിയായിരുന്നു സൈയുടെ കുതിപ്പ്.
ചൈനയില്നിന്ന് ഫിലിപ്പീന്സിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു സൈ. ഫിലിപ്പീന്സില് ഷൂ വില്പ്പനകേന്ദ്രം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാല്, രണ്ടാം ലോകമഹായുദ്ധത്തില് കട തകര്ന്നതോടെ സൈയുടെ അച്ഛന് ചൈനയിലേക്ക് തിരികെപ്പോയി. എന്നാല്, സൈ ഫിലിപ്പീന്സില് തന്നെ തുടര്ന്നു.
Post Your Comments