KeralaNews

നിപ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു

 

തിരുവനന്തപുരം : നിപ്പാ വാര്‍ഡ് ജീവനക്കാരുടെ അനിശ്ചിതകാല സമരം അവസാനിച്ചു. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് എതിരായി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെത്തുടര്‍ന്ന് ജനുവരി 4 മുതല്‍ 45 താത്ക്കാലിക ജീവനക്കാര്‍ സമരത്തിലായിരുന്നു. രാപ്പകല്‍ സത്യഗ്രഹമായി ആരംഭിച്ച സമരം, അധികൃതര്‍ ഇടപെടാത്തതിനെത്തുടര്‍ന്ന് നിരാഹാരത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പരിഗണിക്കുകയും ജോലി നഷ്ടപ്പെടാതെ നോക്കാമെന്ന വ്യവസ്ഥ രേഖാമൂലം ഉറപ്പാക്കുകയും ചെയ്തതോടെയാണ് നാലു ദിവസമായി നിരാഹാരസമരത്തിലായിരുന്ന താത്ക്കാലിക ശുചീകരണത്തൊഴിലാളി രജീഷ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നല്‍കിയ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചത്.

നിപ്പാ വൈറസ് ബാധ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന 2018 മേയ് 19 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി നോക്കിയിരുന്ന 26 പേര്‍ക്കാണ് ഉടനടി നിയമനം നല്‍കുക. നിശ്ചിത കാലയളവിലേക്ക് നല്‍കുന്ന നിയമനം കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതുക്കി നല്‍കി ജോലി സ്ഥിരമായി ലഭിക്കുന്ന അവസ്ഥയുണ്ടാക്കാമെന്ന് അധികൃതര്‍ വാക്കാല്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രിയും നേരത്തേ ഉറപ്പു നല്‍കിയിരുന്നു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സാങ്കേതിക തടസ്സം തിരിച്ചറിഞ്ഞാണ് സമരക്കാര്‍ ഈ വ്യവസ്ഥയ്ക്ക് തയ്യാറായത്. 4 നഴ്സുമാര്‍, 4 നഴ്സിംഗ് അസിസ്റ്റന്റുമാര്‍, 18 ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാനാകുമെന്നാണ് കരുതുന്നത്. ഇവരില്‍ നഴ്സിംഗ് അസിസ്റ്റന്റുമാരും ശുചീകരണത്തൊഴിലാളികളായാണ് പ്രവേശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button