ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇന്നു മുതല്‍ അലൂമിനിയം ടിന്നില്‍ വിതരണം ചെയ്യാന്‍ തീരുമാനം. പ്രസാദം 20 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കാല് ലിറ്റര്‍ പായസ ടിന്നിന് 90 രൂപയാണ് വില.
ഗുരുവായൂരപ്പനു പുറമേ ചുമര് ചിത്ര ശൈലിയിലുള്ള വനഭോജന ചിത്രവും ടിന്നില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നെയ്പായസ ടിന്നുകളുടെ വിതരണോദ്ഘാടനം മന്ത്രി സി.കെ രവീന്ദ്രനാഥ് നിര്‍വഹിച്ചു.
Post Your Comments