ബംഗളൂരു ; കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാർ തമ്മിൽ അടിപിടി.ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് എന്നീ എം എൽ എ മാർ തമ്മിൽ ഈഗിൾടൺ റിസോർട്ടിൽ വച്ചാണ് അടിപിടി ഉണ്ടായത്. കർണാടകയിലെ മന്ത്രി സഭാ പുനസംഘടനയിൽ അതൃപ്തരായ എം എൽ എ മാർ പാർട്ടി വിട്ടേക്കുമെന്ന ഭയത്താൽ പലരെയും കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപാണ് സ്വതന്ത്ര എം എൽ എ ആർ ശങ്കർ,എച്ച് നാഗേഷ് എന്നിവർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സംഭവത്തിനിടയിൽ ഒരാൾക്ക് കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റതായും,ചികിത്സ തേടിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്ന് രാജിവച്ച എം എൽ എ മാർ സൂചിപ്പിച്ചിരുന്നു.അതിനു പിന്നാലെയാണ് കോൺഗ്രസ് റിസോർട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ച എം എൽ എ മാർ തമ്മിലടിച്ചത്.
Post Your Comments