Latest NewsIndia

കര്‍ണാടകയിൽ കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചേക്കും

കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പിക്കാനും തുടര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്നാണ് സൂചന.

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തിൽ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസയച്ചു. ഇവര്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇന്നലെയും ഇരുവരും വെളിച്ചത്തു വന്നില്ല.

രാജിവയ്ക്കുകയോ ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുകയോ ചെയ്താല്‍ അവസാന ശ്രമമെന്ന നിലയില്‍ കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പിക്കാനും തുടര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്നാണ് സൂചന. എന്നാൽ അട്ടിമറിക്ക് ഇല്ലെന്നു പ്രതികരിച്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ, ഹരിയാന റിസോര്‍ട്ടില്‍ നിന്നു പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുവിളിച്ചെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button