KeralaLatest NewsNews

എന്‍ഡോസള്‍ഫാന്‍ ദുരന്തം; ചികിത്സ നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും ഒരുപാട്

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി ഒടുങ്ങി

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദുരിതം തുടരുന്നു. സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി ഒടുങ്ങി. പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടവരും, സര്‍ക്കാര്‍ ചിലവ് ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കടക്കെണിയിലാവരും ഒരുപാട്. ദുതിതകാലം പരമ്പര പരമ്പരയായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

കാസര്‍കോട് പനയാല്‍ നെല്ലിയടുക്കത്തെ ഗംഗാധരന്റെ മകള്‍ ശില്‍പയ്ക്ക് ജന്മനാ കാഴ്ച ശക്തിയില്ല, കൂടെ എല്ല് പൊടിയുന്ന രോഗവും. ഉടന്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം 2016ല്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും ചികിത്സയ്ക്ക് ശേഷം ബില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്ന മാമൂലില്‍ കുടുങ്ങി ചികിത്സ മുടങ്ങി. ശസ്ത്രക്രിയക്കായുള്ള കാത്തിരിപ്പ് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിട്ടു. ഇതിന് സമാനമായ കഥയാണ് എന്‍മകജെയിലെ ശിവകുമാര്‍ ഭട്ടിനും പറയാനുള്ളത്. സ്വന്തം ചിലവില്‍ മകന്‍ നവീന്‍ കുമാറിന്റെ ചികിത്സ തുടരുന്ന ഈ അച്ഛന്‍ ഇന്ന് കടക്കെണിയിലാണ്. മകന്റെ ചികിത്സയ്ക്കായി എട്ടുലക്ഷം രൂപയോളം ഇതുവരെ ചിലവാക്കിയതായി ശിവകുമാര്‍ പറയുന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച മാര്‍ക്ക് നേടിയിരുന്ന മകന്‍ ഇപ്പോള്‍ പഠന വൈകല്യം നേരിടുന്നു. ഇതുപോലെ നിരവധി നഷ്ടങ്ങള്‍ ഉണ്ടായ കണക്കില്‍പ്പെടാത്തവരും ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button