പത്തനംതിട്ട: മുട്ടക്കോഴി വിതരണത്തിലൂടെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുലൂടെ നടത്തിയ പദ്ധതി വിജയം കാണുന്നു. പൗള്‍ട്രി വികസന കോര്‍പറേഷന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 6- 9 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കിയ മുട്ടക്കോഴികള്‍ സംസ്ഥാനത്തെ മുട്ടക്ഷാമം തീര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം 2.56 കോടി മുട്ടകള്‍ ഇതിലൂടെ ലഭിച്ചു. കൂടാതെ 2017ല്‍ ഇത് 60.96 മാത്രമായിരുന്നു.
2018ല്‍ 26,266 വിദ്യാര്‍ഥിക്കാണ് കോഴികളെയാണ് നല്‍കിയതെങ്കില്‍, 2017 ല്‍ 8874 വിദ്യാര്‍ഥികള്‍ക്കായി 44,370 കോഴികളെയാണ് നല്‍കിയത്. അതേസമയം 2010-11 ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ഇതുവരെ 13 കോടി മുട്ട ഉല്‍പാദിപ്പിച്ചു. ഒരു വിദ്യാര്‍ഥിക്ക് 5 കോഴികളെയാണ് നല്‍കിയത്. ഇതോടൊപ്പം 5 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നല്‍കി. അതേസമയം കൂടുതല്‍ വിദ്യാര്‍ഥികളിലൂടെ പദ്ധതി വിപുലീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇങ്ങനെ ഉത്പാദിപ്പിക്കുന്ന മുട്ടകള്‍ വില നല്‍കി വാങ്ങി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാം. എന്നല്‍ മുട്ടയില്‍ സ്വയംപര്യാപ്തമാകാന്‍
പ്രതിവര്‍ഷം 540 കോടി മുട്ട സംസ്ഥാനത്തിന് വേണമെന്നാണ് കണക്ക്. 234.80 കോടി മുട്ടമാത്രമാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നു.
Post Your Comments