തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തിയ്യതി ഉണ്ടാകുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം രാവിലെ 10.30 നു സമരപന്തലിലെ സമാപന സമ്മേളനത്തില്‍ ഗാന്ധിയന്‍മാരായ പി.ഗോപിനാഥന്‍നായര്‍, കെ.അയ്യപ്പന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കും. ഭാവി സമരപരിപാടികള്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രഖ്യാപിക്കും.
ബിജെപി നേതാവ് കെ.സുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പി.എം വേലായുധന്‍, വി ടി രമ എന്നിവര്‍ക്ക് നിരാഹാര സമരം നടത്തി.
Post Your Comments