തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഗര്‍ഭിണി മരിച്ചു. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂള്‍ ജംങ്ഷന് സമീപം മേക്കുംകര പുത്തന്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യയാണ് മരിച്ചത്. പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകവേ ഇന്നലെ രാവിലെ ഏഴിന് കരമന ആണ്ടിയിറക്കത്ത് വെച്ചായിരുന്നു അപകടം. പോലീസ് പറയുന്നത്… ബൈക്കിന്റെ അതേ ദിശയില്‍ നിന്ന് സഞ്ചരിച്ച ബസ് തട്ടി യുവതി ബസിനടിയിലേക്ക് മറിഞ്ഞു തലയിലൂടെ ചക്രം കയറിയിറങ്ങി. വിനോദ് അല്‍പ്പം ദൂരെയാണ് വീണത്. ധന്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം നടപടികല്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മണലൂര്‍ കൂട്ടുകാല സ്വദേശിനിയായ ധന്യ രണ്ടരമായം ഗര്‍ഭിണിയാണ്. പേലീസ് കേസെടുത്തു.
Post Your Comments