Latest NewsIndiaCrime

ആള്‍ദൈവം ഭയ്യു മഹാരാജിന്റെ മരണം: പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന യുവതിയുടെ ബ്ലാക്ക്‌മെയിലിനെത്തുടര്‍ന്നെന്ന് പോലീസ്

ഇന്‍ഡോര്‍: മാസങ്ങള്‍ക്ക് മുമ്പ് വെടിയുതിര്‍ത്ത് ജീവനൊടുക്കിയ ആള്‍ ദൈവം ഭയ്യു മഹാരാജിന്റെ മരണത്തിന് പിന്നില്‍ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന പലക് പുരാനിക് ആണെന്ന് പോലീസ്. ഭയ്യുവിനെ അടക്കി നിര്‍ത്തുന്നതിനായി ഈ യുവതിയും സഹായികളും ചേര്‍ന്ന് ഉയര്‍ന്ന ഡോസില്‍ മരുന്നുകള്‍ നല്‍കിയിരുന്നെന്നും ഇത് ആള്‍ദൈവത്തിന്റെ മാനസിക നിലയെ ബാധിച്ചിരുന്നതായും മധ്യപ്രദേശ് പോലീസ് കണ്ടെത്തി.

പലക് പുരാനികിനെയും, ഇവരുടെ സഹായികളായ വിനായക് ഡുദാതെ, ശരത് ദേശ്മുഖ് എന്നിവരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭയ്യയും പലകും തമ്മില്‍ നടത്തിയ ചില സമൂഹമാധ്യമ സംഭാഷണങ്ങളും പോലീസിന് തെളിവായി ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നാണ് ഭയ്യ ഇന്‍ഡോറിലെ വസതിയില്‍ വെച്ച് ജീവനൊടുക്കിയത്. ‘ വളരെയധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. മടുത്തു, ഞാന്‍ പോവുകയാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുക: ഭയ്യുവിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button