KeralaNews

തന്നോട് പേര് ചോദിക്കാതെ അയ്യപ്പ ഭക്തസംഗമത്തില്‍ പേര് വെച്ചെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം സി പി നായര്‍

 

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ തന്റെ പേരു ചേര്‍ത്തത് ചോദിക്കാതെയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം സി.പി.നായര്‍. പരിപാടിയില്‍ പ്രസംഗിക്കുന്നവരുടെ പേരുകളില്‍ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ സി.പി.നായരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. ഭക്തസംഗമത്തില്‍ 20 പേരാണ് പ്രസംഗിക്കുന്നത്. ഇവരുടെ പേരുകള്‍ക്കൊപ്പം തന്റെ പേരും നല്‍കിയിട്ടുണ്ടെങ്കിലും സംഘാടകരില്‍ ആരും പങ്കെടുക്കുന്ന കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പ ഭക്തസംഗമം മാതാ അമൃതാനന്ദമയിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നാലു ലക്ഷം പേര്‍ സംഗമത്തിന് എത്തുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. സംഗമത്തില്‍ പങ്കെടുക്കുന്ന അമൃതാനന്ദമയിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button