മെൽബൺ : ആരാധകരെ നിരാശയിലാഴ്ത്തി റോജർ ഫെഡറർ പുറത്ത്. നാലാം റൗണ്ടിൽ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ പതിനാലാം സീഡായ സ്‌റ്റെഫാനോസ് സിസിപാസ് ആണ് നിലവിലെ ചാമ്പ്യനെ തകർത്തത്. സ്കോർ : 6-7 7-6 7-5 7-6
What an effort!
Please don't forget us @rogerfederer! ?#AusOpen pic.twitter.com/ttj97ebHDI
— #AusOpen (@AustralianOpen) January 20, 2019
നേരത്തെ സൂപ്പർ താരം മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ആഷ്‍ലീഗ് ബാർട്ടിയാണ് അഞ്ച് തവണ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യയായ ഷറപ്പോവയെ തോൽപ്പിച്ചത്. സ്‌കോര്‍ 4-6, 6-1, 6-4. ക്വാർട്ടറിൽ പെട്ര ക്വിറ്റോവയാണ് ആഷ്‍ലീഗ് ബാർട്ടിയുടെ എതിരാളി. പ്രീക്വാർട്ടറിൽ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്വിറ്റോവ ക്വാർട്ടറിലെത്തിയത്. സ്കോർ 6-2, 6-1.
He's done it!@StefTsitsipas knocks out defending champion Roger Federer 6-7(11) 7-6(3) 7-5 7-6(5) to reach his first quarterfinal at a Grand Slam.#AusOpen #AOFiredUp pic.twitter.com/Vz8sQa0AT1
— #AusOpen (@AustralianOpen) January 20, 2019
Post Your Comments