ന്യൂഡല്‍ഹി : നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇനി ആധാര്‍കാര്‍ഡ് യാത്രാ രേഖയായി ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. 15 വയസില്‍ താഴെയുള്ളവര്‍ക്കും 65 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ആധാര്‍ യാത്ര രേഖയാക്കാവുന്നത്. നിലവില്‍ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യമാണ് ഭൂട്ടാന്‍, നേപ്പാള്‍.
ഇലക്ഷന്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി കരുതേണ്ടിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ നേപ്പാളിലും ഭൂട്ടാനിലും യാത്രരേഖയായി ആധാര്‍ ഉപയോഗിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ആധാര്‍ പ്രയോജനപ്രദമെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നും സുപ്രീംകോടതിയും വിധിച്ചിരുന്നു.
Post Your Comments