KeralaLatest News

പരസ്യമായി മദ്യപിച്ചു ; ചോദ്യചെയ്ത നാട്ടുകാരെ ആക്രമിച്ച സംഘം പിടിയിൽ

കൊച്ചി: പരസ്യമായി മദ്യപാനം നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത നാട്ടുകാർക്ക് മർദ്ദനം.കോതമംഗലം ആയക്കാടാണ് അക്രമിസംഘം പ്രദേശവാസികളെ കല്ലെറിയുകയും വീടിന്റെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പുലിമല കനാൽപ്പാലത്തിനു സമീപമിരുന്ന് ആറംഗ സംഘം മദ്യപിക്കുകയും ബഹളം വക്കുകയും ചെയ്തത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പിരിഞ്ഞു പോയ മദ്യപസംഘം തുടർന്ന് അരമണിക്കൂറിനു ശേഷം തിരികെ വരുകയും നാട്ടുകാരെ അക്രമിക്കുകയുമായിരുന്നു.മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പ്രദേശിവാസികളെ കല്ലെറിയുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു.

പുലിമല സ്വദേശി ജോസിന്റെ വീടിനും കാറിനും നേരെയും ആക്രമണം ഉണ്ടായി. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ഗ്ലാസുകള്‍ തകർന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. അക്രമിസംഘത്തിലെ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ വിമൽ, അമൽ ജിത്ത്, സച്ചു എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേർ ഒളിവിലാണ്.ഇവർക്കായുള്ള അന്വേഷണത്തെ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button