Latest NewsCinemaEntertainment

10 ഇയര്‍ ചലഞ്ചിനു പിന്നാലെ മഞ്ജുവാര്യരുടെ 20 ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്‍

പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ തപ്പി കണ്ടുപിടിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്ത് വീണ്ടും ആ പഴയകാലം ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് ഏവരും. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ പത്തും ഒന്‍പതും വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ഉണ്ണി മുകുന്ദന്‍, ശ്രുതി ഹാസന്‍ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു.

https://www.facebook.com/photo.php?fbid=10156987017971228&set=a.10151810262541228&type=3&theater

ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. 1998ലെയും 2019ലെയും ചിത്രങ്ങളാണ് പങ്കുവച്ചത്. കസവ് ചുറ്റി മുല്ലപ്പൂചൂടി നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. സൗന്ദര്യം കൂടിയിട്ടേ ഉള്ളുവെന്നാണ് ആരാധകരുടെ കമന്റ്. സന്തോഷ് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെതാണ് 2019ലെ ചിത്രം.ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിര്തത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് അരാധകരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button