പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘മുംബൈകർ’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്ത് മാസെയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടത്.
ഒരു ദിവസം തന്നെ ഒന്നിലധികം ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ച സിനിമ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒറ്റ ദിവസം 14 വ്യത്യസ്ത ലൊക്കേഷനുകളിൽ വരെ ‘മുംബൈക്കറി’ന്‍റെ ചിത്രീകരണം നടന്നു. സൂപ്പർഹിറ്റായ തമിഴ് ചിത്രം മാ നഗരത്തിന്റെ
റീമേക്കാണ് മുംബൈകർ.
റിയ ഷിബു അവതരിപ്പിച്ച് ഷിബു തമീൻസ് പ്രോജക്ട് ഡിസൈനർ ആയ ‘മുംബൈക്കറി’ൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മക്കൾ സെൽവൻ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ കൂടാതെ വിക്രാന്ത് മാസെ, താന്യ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖെദേക്കർ, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
നിലവിൽ സന്തോഷ് ശിവൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനോടൊപ്പം പ്രവർത്തിച്ചു വരികയാണ്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments